മാലിന്യ മുക്ത ഹരിത എക്‌സൈസ് ഓഫീസ് പരിപാടിക്ക് തുടക്കം

മലപ്പുറം:എക്‌സൈസ് വകുപ്പിന് കീഴിലുള്ള ഓഫീസുകളിള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുന്ന ‘മാലിന്യ മുക്ത ഹരിത എക്‌സൈസ് ഓഫീസ്’ തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തനകനായ വി.വി. മണികണ്ഠന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ ജയരാജ് അധ്യക്ഷത വഹിച്ചു. മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ എല്ലാ ഓഫീസുകളിലും ജൈവ/അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കും. ഈ സന്ദേശമുയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും.

രണ്ടാംഘട്ടത്തില്‍ ഓഫീസുകളിലെ ഇ-വെയിസ്റ്റ്, പഴയ ഫര്‍ണിച്ചറുകള്‍, പേപ്പര്‍ വെയ്സ്റ്റ് എന്നിവ നീക്കം ചെയ്യുകയും ഓഫീസുകള്‍ പരമാവധി ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും. മൂന്നാം ഘട്ടത്തില്‍ ഓഫീസുകളുടെ പരിസരത്ത് കെട്ടിക്കിടക്കുന്ന തൊണ്ടി വാഹനങ്ങള്‍ ലേലം ചെയ്ത് ഓഫീസ് കോമ്പൗണ്ടുകള്‍ സൗന്ദര്യവത്കരിക്കുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top