ഡോ. ടി പി സൂചിത്രക്ക് ആദരം

കടലുണ്ടി : കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ടി പി സൂചിത്രയെ കടലുണ്ടി പബ്ലിക് ലൈബ്രറി ആദരിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.പി രാമചന്ദ്രൻ മാസ്റ്റർ അനുമോദന പത്രം നൽകി.

ഡോക്റ്ററേറ്റ് ലഭിക്കാൻ വേണ്ടി ആരാധനയും സമൂഹ രൂപീകരണവും എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു ഡോ: ‘സുചിത്ര പറഞ്ഞു.

തുടർന്ന്, പഠനത്തെ അടിസ്ഥാനമാക്കി “കടലുണ്ടിയുടെ സാംസ്ക്കാരിക രൂപീകരണത്തിൽ വാവുത്സവത്തിന്റെ പങ്ക്” എന്ന വിഷയത്തിൽ ചർച്ച നടന്നു. യൂനുസ് കടലുണ്ടി, എംഎം. മഠത്തിൽ, എം. വി ഷിയാസ് മുഹമ്മദ്, പി വി ഷംസുദ്ധീൻ, വേണുഗോപാൽ കുന്നത്ത്, പ്രദീപ് കുന്നത്ത്, എ.കെ റഷീദ് അഹമ്മദ്, ബക്കർ കടലുണ്ടി, ശാലിനി ഉപേന്ദ്രൻ, സാദിഖ് മേലത്ത്, സിദ്ധാർത്ഥൻ പുളിക്കൽ, ടി.പി. ഗംഗാ wരൻ, റഊഫ് മേലത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top