ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. സമൂഹമാധ്യമത്തിലൂടെയാരുന്നു ഭീഷണി സന്ദേശം. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ ഖാന്‍ എന്നയാളാണ് ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെയാണ് പ്രതികള്‍ ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം അയയ്ക്കാനായി രണ്ട് ഇമെയില്‍ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്ന് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.




