ബത്തേരി: വയനാട്ടിലെ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്.
ചിതലയം റേഞ്ചിലെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വൈകുന്നേരം നാല് മണിയോടെയാണ്. ചെതലയം റേഞ്ചിലെ മൂഴിമല പുതിയേടത്ത് കാട്ടുനായ്ക്ക കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മൂന്ന് പേരെ കാട്ടാന ആക്രമിച്ചത്. ബസവിയുടെ സഹോദരി മാച്ചിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ബൈരന്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെയും ഇവിടെ കാട്ടാന ശല്യം ഉണ്ടായതായി ഇവര്‍ അറിയിച്ചു.




