
കോഴിക്കോട് : താമരശേരി ചുരത്തിൽ ആറ്, ഏഴ്, എട്ട് വളവുകൾക്ക് വീതി കൂട്ടുന്നതിന് മുന്നോടിയായുള്ള മരം മാറ്റൽ പ്രവൃത്തികൾ അടു ത്തയാഴ്ച പൂർത്തീകരിക്കും. നാല് ദിവസത്തിനുള്ളിൽ മരം മാറ്റിത്തീർക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
വളവുകളിൽ കൊക്കയിൽ നിന്നുള്ള മരങ്ങളടക്കം ക്രെയിനുപയോഗിച്ച് ഉയർത്തിയാണ് മാറ്റുന്നത്.
ഗതാഗതത്തിരക്ക് വരുന്ന ഘട്ടത്തിൽ പ്രവൃത്തി നിർത്തിവയ്ക്കേണ്ടി വരുന്നുണ്ട്. മരം മാറ്റി കഴിഞ്ഞാലുടൻ മണ്ണ് നീക്കുന്ന പ്രവൃത്തിയിലേക്ക് കടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



