കക്കാടംപൊയിലിൽ പുലി ഇറങ്ങിയതായി സംശയം

മുക്കം : കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. പശുക്കിടാവിനെ പുലിയുടേതിന് സമാനമായ ജീവി കടിച്ചുകൊല്ലുന്ന സിസിടിവി ദൃശ്യം ലഭിച്ചു.

കക്കാടംപൊയിൽ താഴെ കക്കാട് കളപ്പുരക്കൽ ജോർജിൻ്റെ വീട്ടിലെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് അജ്ഞാതജീവി കൊന്നത്.

വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർ നടപടി സ്വീകരിക്കുമെന്ന് വനം അധികൃതർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top