Section

malabari-logo-mobile

വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നതിനൊപ്പം സംരക്ഷിക്കുകയും വേണം: മന്ത്രി വി. ശിവൻകുട്ടി

HIGHLIGHTS : വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര, സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്...

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര, സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്. എസ്. ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തണൽവഴി’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം. അവയെ കുട്ടികൾ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു സന്നിഹിതനായിരുന്നു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ വൃക്ഷതൈകളും നട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!