ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മരം വീണു;ഒരാള്‍ ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വണ്ടൂര്‍ പുളിയാക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടം. വഴിയോരത്തെ ആല്‍മരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ബസിന്റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്‌നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top