നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അച്ചടിശാലകള്‍ സത്യവാങ്മൂലം വാങ്ങിവെക്കണം

HIGHLIGHTS : Nilambur by-election: Printing houses must collect and submit affidavits

cite

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യുന്ന അച്ചടിശാലകള്‍ പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍, പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍വിലാസവും, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തണം.

കൂടാതെ അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ക്യാമ്പ് ചെയ്യുന്ന നിയമസഭ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറുകയും വേണം.

ഇക്കാര്യം പാലിക്കാത്ത അച്ചടിശാലയ്‌ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വേണ്ടി എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!