Section

malabari-logo-mobile

ടിക്കറ്റ് ഇല്ലാതെ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ മര്‍ദനം

HIGHLIGHTS : Travel without a ticket; Harassment of foreign workers by the TTE in question

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ടിടിഇയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ മര്‍ദനം. എറണാകുളം-ഹൗറ-അന്ത്യോദയ ട്രെയിനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ ബെസിക്കാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെസിയുടെ ഫോണും ടിക്കറ്റ് ചാര്‍ട്ടും ട്രെയിനിന് പുറത്തേക്ക് അതിഥി തൊഴിലാളികള്‍ വലിച്ചെറിഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നിന്നുള്ള രണ്ട് പേരെ റെയില്‍വേ പൊലീസ് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. അനിഖുള്‍ ഷെയ്ക്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. നിലവില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. പത്ത് പേരടങ്ങിയ സംഘമാണ് ടിടിഇയെ മര്‍ദിച്ചതെന്നാണ് വിവരം.

sameeksha-malabarinews

ആലുവയ്ക്കും തൃശൂരിനും യാത്ര മധ്യേ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. അതിഥിതൊഴിലാളികളുടെ പക്കല്‍ ടിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ പിഴ ഈടാക്കാന്‍ ടിടിഇ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ടിടിഇയോട് കയര്‍ത്ത് സംസാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!