ട്രാവല്‍ ഏജന്‍സികള്‍ക്ക് അടിയന്തിര സഹായം വേണമെന്ന ആവശ്യം ഉയരുന്നു

കോഴിക്കോട്: കൊവിഡ് വ്യാപനത്തില്‍ ദുരിതത്തിലായ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്കും പിന്തുണ ലഭിക്കുമ്പോള്‍ തങ്ങള്‍ക്കും സാമ്പത്തിക സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍. ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് കേരളൈറ്റ്‌സ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

കൊവിഡ് വ്യാപനത്തോടെ രാജ്യങ്ങള്‍ യാത്രാ തീര്‍ത്ഥാടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ നേരത്തെ വന്‍തുക അഡ്വാന്‍സ് നല്‍കി യാത്രാ സൗകര്യങ്ങള്‍ ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിവിധ വിമാന കമ്പനികള്‍ ഇപ്പോഴും റിഫണ്ട് പോളിസികള്‍ പ്രഖ്യാപിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top