ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പ്രചാരണത്തിന് തുടക്കം

കോഴിക്കോട്:സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21, 22, 23 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.

കോര്‍പറേഷന്‍ പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹകരണത്തോടെയാണ് പ്രചാരണം.കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ദിവകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മൊഫ്യൂസല്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ജാബിര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഓട്ടോറിക്ഷ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, കലോത്സവം സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top