സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. അഫ്‌സാന
പര്‍വീണെ കൊല്ലം കലക്ടറായും എ. ഗീതയെ വയനാട് കലക്ടറായും വി.ആര്‍. പ്രേംകുമാറിനെ മലപ്പുറം കലക്ടറായും എസ്. ചന്ദ്രശേഖറിനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.

ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും ചുമതല ലഭിച്ചു. വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെയും ലോട്ടറി ഡയറക്ടര്‍ ചുമതലയും വഹിക്കും. മലപ്പുറം ജില്ലാ കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ എപ്ലോയ്മെന്‍ര് ആന്റ് ട്രയിനിംഗ് വകുപ്പ് ഡയറക്ടറാകും.

മുഹമ്മദ് വൈ.സഫറുള്ള ജിഎസ്ടി സ്പെഷ്യല്‍ കമ്മിഷണര്‍ പദവിയും ധനകാര്യ സെക്രട്ടറി (റിസോഴ്സ്) പദവിയും വഹിക്കും. എസ് ഷാനവാസ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സിഇഒയും വൈറ്റിവ മൊബിലിറ്റി ഹബ്ബ് എംഡിയുമാകും. സ്നേഹില്‍ കുമാര്‍ സിംഗ് ഐടി മിഷന്‍ ഡയറക്ടറാകും. കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറാകും.

സജിത് ബാബു ദുരന്ത നിവാരണ ഡയറക്ടറും തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായി അബ്ദുള്‍ നാസറും ചുമതലയേല്‍ക്കും.

 

Share news
error: Content is protected !!
Scroll to Top