പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കം; മന്ത്രി പി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കം; മന്ത്രി പി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ഔപചാരിക തുടക്കമായി. സപ്തംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആഹ്വാനം ചെയ്തിരുന്നു. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവന്തപുരം എസ് എം വി സ്‌കൂളില്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ്, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. മോഡല്‍ സ്‌കൂളില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എമാരും തദ്ദേശഭരണ പ്രതിനിധികളും നേതൃത്വം നല്‍കി. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- സന്നദ്ധ സംഘടനകള്‍ സജീവമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മികച്ച സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു

 

Share news
error: Content is protected !!
Scroll to Top