ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു

IMG-20140502-WA0002 copyകുറ്റിപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്ന പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരതരമായി പരിക്കേറ്റു. ജനശതാബ്ദി ഏക്‌സപ്രസ് കുറ്റിപ്പുറം റെയില്‍വേസ്റ്റേഷന്‍ കടന്നുപോകുമ്പോളാണ് യുവതി പുറത്തേക്ക് ചാടിയത് തിരുവനന്തപുരം സ്വേദേശി വള്ളിമംഗലം തകിടിയന്‍ പുത്തന്‍ വീട്ടില്‍ താജുന്നീസക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ ഇരുകൈക്കും മുഖത്തുമാണ് പിരിക്കേറ്റത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കെറ്റെടുത്ത ഇവര്‍ ജനശതാബ്ദി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ട്രെയിനില്‍ കയറിയ ഉടന്‍ തന്നെ മറ്റുയാത്രക്കാര്‍ ട്രെയിന്‍ മാറിയ വിവരം ഇവരെ ധരിപ്പിച്ചു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ടിടിഇ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയതാണെന്നും യുവതി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top