ചെന്നൈ: സ്വന്തമായി ജോലി ലഭിച്ചശേഷം ആദ്യമായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന തങ്ങളുടെ മകളുടെ യാത്ര മരണത്തിലേക്കായി തീരുൂമെന്ന് ആ മാതാപിതാക്കള്‍ ഒരിക്കലും ഓര്‍ത്തില്ല. നാലു മാസത്തെ ഇടവേളക്ക് ശേഷം ബാംഗ്ലൂരിലെ ജോലി സ്ഥത്തുനിന്ന് ഇന്ന് തങ്ങളുടെ മകള്‍ മടങ്ങി വരുന്നത് കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ റിസര്‍വേഷന്‍ കിട്ടാതിരുന്ന സ്വാതി ബാംഗ്ലൂര്‍-ഗുവഹാത്തി എക്‌സ്പ്രസ്സില്‍ തത്ക്കാല്‍ ടിക്കെറ്റെടുത്താണ് യാത്ര ചെയ്തത് സ്വാതിയുണ്ടായിരുന്ന എസ് 4 കോച്ചിലെ ബോംബ് സ്‌ഫോടനം ഈ കുടംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ക്കുകയായിരുന്നു.
ഒന്നര മണിക്കൂര്‍ വൈകി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഏഴു മണിയോടെയെത്തിയ ഈ സൂപ്പര്‍ഫാസ്‌ററ് ട്രെയിനില്‍ രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്്. സ്വാതി ഇരുന്നിരുന്ന സീറ്റിനടിയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തുവച്ചു തന്നെ സ്വാതി കൊല്ലപ്പെടുകയായിരുന്നു. മകളെ വിജയവാഡ റെയില്‍വേ സ്‌റ്റേഷനിലെത്തി വീട്ടിലേക്കി കൂട്ടികൊണ്ടുവരാനിരുന്ന ആ രക്ഷിതാക്കളെ തേടിയെത്തിയത് ദുരിന്തഭൂമയിില്‍ നിന്നുള്ള ഫഌഷ് ന്യൂസുകളായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് ഈ ദുഖവാര്‍ത്ത ഇവരറിയുന്നത് ഉടനെതന്നെ ബന്ധുക്കളുമൊത്ത് പിതാവ് പാര്‍ച്ചുരി രാമകൃഷ്ണനും അമ്മ കാമാക്ഷിയും ചെന്നൈക്ക് തിരിക്കുകയായിരുന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്ന സ്വാതി എംടെക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഈ വര്‍ഷം ജനുവരിയിലാണ് ടിസിഎസ് ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിയനറായി് ജോലിയില്‍ കയറിയത്. കേരളത്തിലായിരുന്നു ട്രെയിനിങ്.. പിന്നീട് ബാംഗ്ലൂരില്‍ ജോലിയില്‍ കയറിയ സ്വാതിയുടെ വിവാഹം അടുത്തമാസത്തില്‍ നടക്കാനിരിക്കുകയാണ്. ഒരുമിച്ചു പഠിച്ച വാരങ്കല്‍ സ്വ്വദേശി തന്നെയാണ് സ്വാതിയെ വിവാഹം കഴിക്കാനിരുന്നത്
ആന്ധ്രയിലെ ജാഗര്‍ലാമുഡി എന്ന ഗ്രമത്തിലെ കാര്‍ഷികകുടുംബമാണ് രാമകൃഷണന്റെത്. മക്കളുടെ വിദ്യാഭ്യാസാവിശ്യാര്‍ത്ഥം ഗുണ്ടുരിലേക്ക് താമസം മാറ്റുകയായിരു്‌നു ഇവര്‍.



