മാനഭംഗത്തിനിരയായ 84 കാരി മരിച്ചു

തിരു : കൊല്ലം ചവറയില്‍ 84 കാരി കൊല്ലപ്പെട്ടത് മാനഭംഗത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിനത്തിലാണ് പരിക്കേറ്റ നിലയില്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ ഇവര്‍ മരിക്കുകയായിരുന്നു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണത്തിന് കാരണമായത് പീഡനമാണെന്ന് തെളിഞ്ഞത്. എന്നാല്‍ ഇതേ കുറിച്ച് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top