പട്ടാമ്പിയില്‍ ആപ്പ എക്‌സ്പ്രസ്സ് കേടായി; ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി.

imagesപട്ടാമ്പി: പട്ടാമ്പിയില്‍ തിരുനെല്‍വേലി ആപ്പ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന്റെ ആക്‌സില്‍ ജാമായതിനെ തുടര്‍ന്ന് ട്രാക്കില്‍ നിന്നതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള പാസഞ്ചര്‍ വണ്ടികള്‍ റദ്ദാക്കി. എക്‌സ്പ്രസ്സ് ട്രെയിനുകള്‍ അനിശ്ചിതമായി നേരം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് 5.30 മണിയോടെയാണ് ട്രെയിന്‍ നിന്നത്. ഷൊര്‍ണൂരില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ സ്ഥലത്തെത്തിയുണ്ട്.

പെരുന്നാള്‍ ദിനമായതിനാല്‍ അപ്രതീക്ഷിതമായി ട്രെയിനുകള്‍ റദ്ദാക്കിയതും വൈകി ഓടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതെസമയം തെക്കോട്ടുള്ള വണ്ടികള്‍ കൃത്യസമയത്തു തന്നെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top