ദില്ലി : അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. സ്വന്തമായി ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളിലെ ലോട്ടറിയുടെ വില്‍പ്പന നിരോധിക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതിയുടെ നിലപാടാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.
സിക്കിം ലോട്ടറിക്കാരായ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രബ്യൂട്ടേഴ്‌സിന് അനുകൂലമായി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. കേരള പേപ്പര്‍ ലോട്ടറി നികുതി നിയമപ്രകാരം സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ പരിഗണിക്കണമെന്നും അനുവദിച്ചാല്‍ മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന തടയാന്‍ ലോട്ടറി മുക്തമായ സംസ്ഥാനത്തിന് മാത്രമേ അധികാരമൊള്ളൂ എന്നും കോടതി വ്യക്തമാക്കി. പേപ്പര്‍ ലോട്ടറിക്ക് മാത്രമാണ് അനുമതി. ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരളത്തില്‍ അനുമതിയില്ല. സുപ്രീം കോടതി ജഡ്ജിമാരായ എച്ച് എല്‍ ദത്ത്, ആര്‍കെ അഗര്‍വാള്‍, അരുണ്‍ മിക്ര എന്നിവരുടെ ബഞ്ചിന്റേതാണ് വിധി.



