കൊച്ചി : മഞ്ജുവാര്യരുടെയും, ദിലീപിന്റെയും വിവാഹമോചന വാര്‍ത്തകള്‍ പലരീതിയിലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും അക്കാര്യത്തോട് മഞ്ജു ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മഞ്ജുവിന്റെ സിനിമാലോകത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്താവര്‍മ്മ, ഭാവന, പൂര്‍ണ്ണിമ, ശ്വോതമേനോന്‍ എന്നിവരുടെ വ്യക്തി ജീവിതത്തിലും കലാജീവിതത്തിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് മഞ്ജു ആദ്യമായി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്.
മഞ്ജുവിനൊപ്പം നിന്നും എന്നതിന്റെ പേരില്‍, മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനത്തിന് കാരണക്കാരായവര്‍ ഇവരാണെന്ന തരത്തില്‍ പലയിടത്തു നിന്നും വാര്‍ത്തകള്‍ വരികയും അത് അവരുടെ തൊഴിലിനെയും ജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും തെളിയിക്കുന്നതാണ് മഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയുള്ള വെളിപ്പെടുത്തല്‍. മഞ്ജുവുമായി അടുപ്പമുള്ളവര്‍ക്ക് സിനിമാ അവസരങ്ങള്‍ നഷ്ടമാവുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അതിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
സിനിമയിലേക്കുള്ള മഞ്ജുവിന്റെ രണ്ടാംവരവില്‍ സിനിമയില്‍ അവസരം നല്‍കാതിരിക്കാന്‍ ഏറെ സമ്മര്‍ദ്ധമുണ്ടായിരുന്നു. മഞ്ജുവിന് അവസരം നല്‍കിയ ചില സംവിധായകര്‍ ഇക്കാര്യം രഹസ്യമായി സമ്മതിച്ചിട്ടുള്ള കാര്യവുമാണ് എന്നാല്‍ ഇതിനോട് ഒന്നും തന്നെ മഞ്ജു ഒരു പ്രതികരണവും നടത്തിയിരുന്നില്ല. അതേസമയം സുഹൃത്തുകളുടെ ജീവിതത്തിലേക്ക് തന്റെ വിവാഹമോചനത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ എത്തിയതോടെയാണ് മഞ്ജു മൗനം വെടിഞ്ഞ് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.



