ബീഹാറിലെ ബക്‌സറില്‍ ട്രെയിന്‍ പാളം തെറ്റി 4 പേര്‍മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറില്‍ നിന്ന്
അസമിലെ ഗുവാഹത്തിയിലെ കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകള്‍ ആണ് രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെല്‍പ്ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
തലകീഴായി മറിഞ്ഞ ബോഗികള്‍ പാളത്തില്‍ നിന്ന് മാറ്റി. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രി വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



