കോഴിക്കോട്:കേരള പോലീസ് പഞ്ചഗുസ്തി താരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി:
ഹരിയാനയില്‍ ഒക്ടോബര്‍ 4 മുതല്‍ 8 വരെ നടന്ന 72-മത് ഓള്‍ ഇന്ത്യ പൊലീസ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തിയില്‍ മെഡല്‍ നേടിയവര്‍ക്കും , ഓവറോള്‍ ചാമ്പ്യന്മാരായ കേരള പോലീസ് പഞ്ചഗുസ്തി ടീം മെമ്പര്‍മാര്‍ക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം നല്‍കിയത്.
കോഴിക്കോട് സിറ്റി പോലീസ് ജുവന്നയില്‍ വിങ്ങിലെ എ.എസ്.ഐ മിനി കെ (70 കിലോ വനിതാ വിഭാഗം), സിവില്‍ പോലീസ് ഓഫീസര്‍ എം.സി. ധനീഷ് (+110 കിലോ) എന്നിവര്‍ വെള്ളിമെഡല്‍ നേടിയത് ജില്ലയ്ക്ക് അഭിമാന നേട്ടമാണ്. കേരള പോലീസ് പുരുഷ വനിത ടീമിന്റ ക്യാപ്റ്റന്മാര്‍ കൂടിയായിരുന്നു ഈ കോഴിക്കോട്ടുകാര്‍.
ഇരു സംഘടനാ നേതാക്കള്‍ സ്വീകരണ ചടങ്ങിന് നേതൃത്വം നല്കി. :ടൗണ്‍ എസിപി ബിജുരാജ് , ട്രാഫിക് സൗത്ത് എസിപി എ.ജെ ജോണ്‍സണ്‍, ടൗണ്‍ എസ്എച്ച്ഒ ബൈജു കെ. ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വെച്ച് താരങ്ങളെ DIG & DPC രാജ്പാല്‍ മീണ IPS അനുമോദിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



