കേരളീയം: നഗരക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ യാത്ര

തിരുവനന്തപുരം:കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ യാത്ര സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 14, 15 തീയതികളിലാണ് നഗരക്കാഴ്ചകള്‍ കാണുന്നതിന് അവസരമൊരുക്കി ഡബിള്‍ ഡക്കര്‍ ബസില്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോ, സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയര്‍പോര്‍ട്ട്, ശംഖുംമുഖം ബീച്ച്, ലുലു മാള്‍ റൂട്ടിലായിരിക്കും യാത്ര.

വൈകുന്നേരം 04:30 ന് ആരംഭിച്ച് രാത്രി 9:30 വരെയായിരിക്കും യാത്ര. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് സന്ദേശമയയ്ക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top