പാല്‍ രസം വേറെ ലെവലാണ്

ആവശ്യമായ ചേരുവകള്‍

തക്കാളി (നന്നായി അരിഞ്ഞത്) – 4
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
കടുക് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്

പൊടി ഉണ്ടാക്കാന്‍

എണ്ണ – ആവശ്യത്തിന്
ഉഴുന്നു – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2
കുരുമുളക് – ½ ടീസ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
അസഫോറ്റിഡ – ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി പൊടി ഉണ്ടാക്കാനുള്ള ചേരുവകള്‍ ചേര്‍ക്കുക.കുറച്ച് നേരം ചെറുതായി ചൂടാക്കി ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.അത് മാറ്റിവെയ്ക്കുക.

ശേഷം നെയ്യൊഴിച്ച് കടുക് പൊട്ടിച്ച്, ശേഷം അതിലേക്ക് തക്കാളി ഇട്ട് 2 കപ്പ് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് പൊടി ചേര്‍ത്ത് അഞ്ച് മിനിറ്റ്കൂടെ തിളപ്പിക്കുക.ഒരു കപ്പ് പാല്‍ ചേര്‍ത്ത് ഇടത്തരം തീയില്‍ തിളപ്പിക്കുക,മല്ലിയില ചേര്‍ക്കുക.പാല്‍ രസം റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top