Section

malabari-logo-mobile

വിമാനത്തില്‍ യുവനടിക്ക് നേരെ മോശം പെരുമാറ്റം;പ്രതി ഒളിവില്‍

HIGHLIGHTS : Misbehavior against young actress in flight; Accused absconding

കൊച്ചി: വിമാനയാത്രക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കി പോലീസ്. സംഭവത്തില്‍ കേസിലെ പ്രതിയായ തൃശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. നടി നല്‍കിയ പരാതിയെ കുറിച്ച് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു വെന്നാണ് വിവരം.

യുവനടിയോട് വിമാനത്തില്‍ വെച്ച് മോശമായി പെരുമാറിയത് തൃശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ തൃശൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

sameeksha-malabarinews

കഴിഞ്ഞദിവസമാണ് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ യുവനടിയോട് സഹയാത്രികനായ ഇയാള്‍ മദ്യലഹരിയില്‍ മോശമായി പെരുമാറിയതെന്നാണ് പരാതി.വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും തന്റെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പറയുന്നു. പരാതിയുണ്ടെങ്കില്‍ പോലീസിനെ സമീപിക്കണമെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്നും നടി ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കൊച്ചിയിലെത്തിയ ശേഷം പോലീസിന് പരാതി നല്‍കിയത്. താരം തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!