കോട്ടയം/മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ശുചിമുറിയാണെന്ന് കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് ദാരുണാന്ത്യം സംഭവിച്ചത്.
കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
ഇന്നലെ രാത്രി 11.45 ഓടെ കോട്ടയം മൂലേടത്ത് വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനായി എഴുനേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടന്ന ഉടന്‍തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




