ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ബീഹാറിലെ മധുബനിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ജയ്‌നഗറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് പോകുന്ന സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ ആളൊഴിഞ്ഞ ബോഗികളിലാണ് തീപിടിച്ചത്.

യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. നിലവില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഉടന്‍തന്നെ അഗ്നിശമനസേന സംഭവ സ്ഥലത്തെത്തി തീയണച്ചു.

ട്രെയിനില്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top