കോഴിക്കോട്: ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തവര്‍ക്ക് തടവും പിഴയും.ചൊവ്വാഴ്ച ഏറനാട് എക്‌സ്പ്രസിലാണ് സംഭവം. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പേര്‍ക്ക് 500 രൂപ പിഴയും ഒരു മാസത്തെ തടവും വിധിച്ചു.
ചങ്ങനാശ്ശേരി പെരുന്ന കാട്ടുപറമ്പില്‍ കെ ജി സതീഷ്, വടകര പുതുപ്പണം കനിയന്‍ താഴ വയലില്‍ റഫീഖ്, തിരൂര്‍ താഴെപ്പാലം പള്ളിപറമ്പ് പി. മനോജ്(24) എന്നിവര്‍ക്കാണ് റെയില്‍വെ മജിസ്‌ട്രേറ്റ് ബിഎം അസ്സു ശിക്ഷ വിധിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



