അറവുശായിലേക്ക് കൊണ്ടുപോകവെ കെട്ടുപൊട്ടിച്ചോടിയ പശു 2പേരെ കുത്തി

തിരൂര്‍: അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പശു കെട്ടുപൊട്ടിച്ചോടി ബംഗാള്‍ സ്വദേശിയടക്കം രണ്ടുപേരെ കുത്തി. പിടിതാരാതെ ഓടിയ പശു ഏറെനേരം തിരൂര്‍ ടൗണില്‍ പരിഭ്രാന്തി പരത്തി.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് വിരണ്ടോടിയ പശു നാട്ടുകാരെ ഭയപ്പെടുത്തിയത്. മലപ്പുറം റോഡിലൂടെ ഓടിയ പശു ആദ്യം ബൈക്ക് യാത്രക്കാരനായ ഇരിങ്ങാവൂര്‍ സ്വദേശി ശ്രീനാഥിനെ കുത്തി മറിച്ചിടുകയും പിന്നീട് പശുവിനെ പിടിക്കാന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശിയെ കുക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ലൈവ്‌സ്റ്റോക്ക് ജീവനക്കാര്‍ പശുവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സ്ഥലത്തെത്തിയ പറണ്ണ സ്വദേശിയായ ഹംസ പശുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ബംഗാള്‍ സ്വദേശി ആദാമുല്‍ എന്ന 18 കാരന്‍ ഏറെ നേരം നീണ്ടു നിന്ന മല്ലയുദ്ധത്തിനൊടുവില്‍ പശുവിനെ കീഴടക്കി.

Share news
error: Content is protected !!
Scroll to Top