Section

malabari-logo-mobile

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്;ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.

HIGHLIGHTS : ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് തുടരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരി...

images (1)ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് തുടരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ആര്‍എസ് പുര മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സാണ് ആക്രമണം നടത്തുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജവാന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

sameeksha-malabarinews

ഇന്നലെയുണ്ടായ ആക്രമണം അടുത്തിടെയുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായിരുന്നു. രാത്രി മുഴുവന്‍ നീണ്ടു നിന്ന വെടിവെപ്പില്‍ അമ്പതോളം പോസ്റ്ററുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യനന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!