ബി.പി അങ്ങാടി നേര്‍ച്ചയോടനുബന്ധിച്ച് തിരൂര്‍ – ചമ്രവട്ടം റൂട്ടില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic restrictions on Tirur-Chamravattom route in connection with BP Angadi Nercha

careertech

തിരൂര്‍ ബി.പി അങ്ങാടി നേര്‍ച്ചയുടെ ഭാഗമായി തിരൂര്‍ -ചമ്രവട്ടം റൂട്ടില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസങ്ങളില്‍ വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. തൃശ്ശൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍, മറ്റ് ദീര്‍ഘദൂര വാഹനങ്ങള്‍ കുറ്റിപ്പുറം വളാഞ്ചേരി ഹൈവേ വഴിയും കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചേളാരി – കോട്ടക്കല്‍ വഴിയും പോകേണ്ടതാണ്.

ചമ്രവട്ടം പാലം കടന്നുവരുന്ന മറ്റ് ഹ്രസ്വദൂര വാഹനങ്ങള്‍ ആലിങ്ങല്‍, ആലത്തിയൂര്‍ ഭാഗങ്ങളില്‍ നിന്നും തിരിഞ്ഞ് അണ്ണശ്ശേരി- മാങ്ങാട്ടിരി -അരിക്കാഞ്ചിറ വഴി താനൂര്‍ ഭാഗത്തേക്കും താനൂര്‍ ഭാഗത്തുനിന്നും വരുന്നവ മൂച്ചിക്കല്‍- പൂക്കയില്‍ ഭാഗങ്ങളില്‍ നിന്നും തിരിഞ്ഞ് പറവണ്ണ- കൂട്ടായി ഭാഗങ്ങളിലൂടെ ചമ്രവട്ടം ഭാഗത്തേക്ക് പോകേണ്ടതാണ് .

sameeksha-malabarinews

താനൂര്‍ ഭാഗത്തുനിന്നും വരുന്ന മറ്റു വാഹനങ്ങള്‍ വട്ടത്താണിയില്‍ നിന്നും തിരിഞ്ഞ് വൈലത്തൂര്‍ വഴി ഹൈവേ ഭാഗത്തേക്ക് പോകേണ്ടതാണ്. തിരൂര്‍- ബി.പി അങ്ങാടി വഴിയുള്ള യാത്രയ്ക്ക് പകരമായി തിരൂര്‍ ബസ്റ്റാന്‍ഡ്- പുല്ലൂര്‍- കോലുപാലം ഭാഗങ്ങളിലൂടെ പോകേണ്ടതാണ്. നിര്‍ദിഷ്ട പാര്‍ക്കിംഗ് ഏരിയകളില്‍ അല്ലാതെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!