ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

തിരൂര്‍ കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ
ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (28-10-2024) മുതല്‍ പ്രവൃത്തി തീരുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. പരപ്പനങ്ങാടി നഹാസ് ജംഗ്ഷനില്‍ നിന്നുമാണ് പ്രവൃത്തി ആരംഭിക്കുന്നത്.

ആയതിനാല്‍ ചേളാരിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമുച്ചിയില്‍ നിന്നും തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് പുത്തരിക്കലില്‍ റോഡില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, കടലുണ്ടിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന്, ഇരുമ്പോത്തിങ്ങല്‍ കൂട്ടുമൂച്ചി അത്താണിക്കല്‍ റോഡ് വഴി കൂട്ടുമുച്ചിയില്‍ നിന്നും തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്, പരപ്പനങ്ങാടി പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, തിരിഞ്ഞു പോകേണ്ടതാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!