Section

malabari-logo-mobile

തിരൂരിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control in Tirur on Sunday

തിരൂര്‍: തിരൂരില്‍ ഞായറാഴ്ച ഗതാഗത നിയന്ത്രണം. സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നും പതാക-കൊടിമര- ദീപശിഖാ ജാഥകള്‍ പുറപ്പട്ട് തിരൂര്‍ നഗരത്തില്‍ സംഗമിക്കുന്നതിനാല്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 8 മണി വരെ തിരൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി തിരൂര്‍ പോലീസ് അറിയിച്ചു.

ചമ്രവട്ടം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുറ്റിപ്പുറം – വളാഞ്ചേരി വഴി പോകേണ്ടതാണെന്നും കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചേളാരി- കോട്ടക്കല്‍ വഴി പോകേണ്ടതാണ്.

sameeksha-malabarinews

തിരൂര്‍ ടൗണ്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ടൗണ്‍ ഒഴിവാക്കി പോകുന്നതിനായി ശ്രമിക്കേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!