കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊന്നാനി പോലീസ് പിടികൂടി; കാപ്പ ചുമത്തിത്തിയേക്കും

പൊന്നാനി; ലഹരി മാഫിയാ തലവനും, കുപ്രസിദ്ധ ഗുണ്ടാ നേതാവുമായ പൊന്നാനി സ്വദേശി എംഎം ഷമീമിനെ പൊന്നാനി പോലീസ് പിടികൂടി.

പതിനഞ്ചോളാം ക്രിമിനല്‍ കേസ് പ്രതിയായ ഷമീമിനെ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് പൊന്നാനി പോലീസ് പിടികൂടിയത്.
കര്‍മ്മ റോഡ്, മറ്റു ടൂറിസം ഭാഗങ്ങളിലെത്തുന്ന ദമ്പതിമാരെയും, കമിതാക്കളെയും അക്രമിച്ച് പിടിച്ച് പറി നടത്തലും, യുവാക്കള്‍ക്ക് ലഹരിയെത്തിച്ചു നല്‍കലുമാണ് ഇയാളുടെ ഹോബിയെന്നും, ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയതായും പോലീസ് പറഞ്ഞു.
പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top