ഗതാഗത നിയന്ത്രണം

കുഴിപ്പുറം – ആട്ടീരി- കോട്ടക്കല്‍ റോഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കോട്ടക്കല്‍ – പറപ്പൂര്‍- വേങ്ങര റോഡില്‍ ഇരിങ്ങല്ലൂര്‍ വഴി തിരിഞ്ഞു പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാലില്ലാപുഴ- എളമരം- ഇരട്ടമുഴി റോഡില്‍ നിര്‍മാണ പ്രവൃത്തി  നടക്കുന്നതിനാല്‍ വാഹനഗതാഗതം ജനുവരി 11 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ എളമരത്തു നിന്നും എടവണ്ണപ്പാറ ഭാഗത്തേക്ക് തിരിഞ്ഞ് ഓട്ടുപാറ വഴി കൂളിമാട് ഭാഗത്തേക്കോ, എളമരം പാലം വഴി കൂളിമാട് ഭാഗത്തേക്കോ
പോകണം.
കൂളിമാട് നിന്ന് എളമരത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂളിമാട് -ഓട്ടുപാറ റോഡ് വഴി തിരിഞ്ഞോ, കൂളിമാട് പാലം വഴി എളമരം ഭാഗത്തേക്കോ പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചമ്രവട്ടം പാലം അപ്രോച്ച് റോഡില്‍ ജനുവരി 11 മുതല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ വാഹനഗതാഗതത്തിന്  ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. തിരൂര്‍ ഭാഗത്തു നിന്ന് പൊന്നാനിയിലേക്കു വരുന്ന ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ബി.പി. അങ്ങാടി ബൈപ്പാസ്, കുറ്റിപ്പുറം വഴിയും പൊന്നാനിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ദേശീയപാത (എന്‍.എച്ച് 766) വഴിയും തിരിഞ്ഞ് പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top