പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

HIGHLIGHTS : Parappanangadi Municipality Kudumbashree launches vegetable farming

careertech

പരപ്പനങ്ങാടി നഗരസഭ ഡിവിഷന്‍ 39 ലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ പച്ചക്കറി നടിയില്‍ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു,
40 സെന്റോളം വരുന്ന സ്ഥലത്ത് 39 ഡിവിഷനിലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ മുന്‍കൈയെടുത്ത് പരപ്പനങ്ങാടി നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടു കൂടി ആരംഭിച്ച പച്ചക്കറി കൃഷി നടീല്‍ കര്‍മ്മം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

ഡിവിഷന്‍ 39,ലെ കൗണ്‍സിലര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. C.D.S മെമ്പര്‍ ശാലിനി സ്വാഗതം പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷഹര്‍ബാനു , CDS ചെയര്‍പേഴ്സണ്‍ സുഹറാബി, ADS മെമ്പര്‍മാര്‍ ഡിവിഷന്‍ 39 ലെ പൗരപ്രമുഖര്‍ സ്ഥലം വിട്ട് തന്ന സി കെ ബാലേട്ടന്റെ കുടുംബാംഗങ്ങള്‍ , റസാക്ക് മുല്ല പാട്ട്, കുടുംബശ്രീ മെന്റര്‍ ഷീല വേണുഗോപാല്‍, MCG അനില്‍ കുമാര്‍ ഷാജിമോള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഷൗകത്തുന്നീസ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!