Section

malabari-logo-mobile

ട്രാഫിക് ബോധവൽക്കരണ വുമായി മോട്ടോർ വാഹന വകുപ്പ് വീടുകളിലേക്കും

HIGHLIGHTS : വള്ളിക്കുന്ന്:കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വ്യാപകമായതോടെ ട്രാഫിക് ബോധവൽക്കരണ വുമായി മോട്ടോർ വാഹന വകുപ്പ് വീടുളളിലേക്കും.ലൈസൻസ...

വള്ളിക്കുന്ന്:കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വ്യാപകമായതോടെ ട്രാഫിക് ബോധവൽക്കരണ വുമായി മോട്ടോർ വാഹന വകുപ്പ് വീടുളളിലേക്കും.ലൈസൻസ് പോലും ലഭിക്കാതെ കുതിച്ചു പായുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് കൂച്ചു വിലങ്ങിടാൻ രക്ഷിതാക്കൾക്ക് കൂടി ബോധവൽക്കരണം നൽകാൻ ലക്ഷ്യം വെച്ചാണ് തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നടപടി.

റെസിഡൻസ് അസോസിയേഷനു മായി സഹകരിച്ചാണ് ബോധവൽകരണ ക്ലാസ് നടത്തുന്നത്.ഒളിപ്രം നിലാവ് റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവൽക്കരണ ക്ലാസിന് തിരൂരങ്ങാടി മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ വി.അനുമോദ്‌ കുമാർ ക്ലാസ്സെടുത്തു.

sameeksha-malabarinews

മേച്ചേരി വാസു, കുമ്മാനാരി ബാവ,ചമ്മിനി പ്രശാന്ത്,ടി.അജയൻ,പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!