കെ എം ഷാജിയുടെ അയോഗ്യത സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ദില്ലി: കെ എം ഷാജിയുടെ അയോഗ്യത സുപ്രീം കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തു. കെ എം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഷാജി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ.

ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എയായിരുന്ന കെ എം ഷാജിക്കെതിരെ അഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്തി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കി. എന്നാല്‍ അപ്പോള്‍ ഉടന്‍ തന്നെ കോടതിയില്‍ നിന്ന് രണ്ടാഴ്ചത്തെ താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് വാങ്ങി കെ എം ഷാജി നവംബര്‍ 19ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഷാജിയുടെ ഹര്‍ജി ഉടനടി പരിഗണിക്കാനാകില്ലെന്നും നിയമസഭാ അംഗമെന്ന നിലയില്‍ ആനുകൂല്യം കൈപ്പറ്റാന്‍ കഴിയില്ലെന്നും ആയിരുന്നു നവംബര്‍ 22 ന് കേസ് പരിഗണിച്ച സുപ്രീം കോടതി വ്യക്തമാക്കിയത്.

Related Articles