കുവൈത്തില്‍ വെളുത്തകൂണ്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് മഴയെ തുടര്‍ന്ന് മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട വെളുത്ത കൂണ്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥതി വകുപ്പാണ് പലഭാഗങ്ങളിലും പൊന്തിവരുന്ന വെളുത്ത കൂണിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

വ്യാപകമായ തോതില്‍ മുളച്ചുപൊന്തുന്ന ഇത്തരം കൂണുകളില്‍ പലതിലും വിഷാംശം അടങ്ങിയിട്ടുള്ളതിനാലാണ് ഇത്തരം ഒരു മുന്നറിയിപ്പ്.

ഏകദേശം അറനൂറിലധികം തരത്തില്‍പ്പെട്ട കൂണുകളാണ് ഇവിടെ കണ്ടുവരുന്നത്.