സമരം പിൻവലിച്ച് വ്യാപാരികൾ; മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചർച്ച

കോഴിക്കോട്: നാളെ നടത്താനിരുന്ന കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചു.

നേരത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും അറിയിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു

 

Share news
error: Content is protected !!
Scroll to Top