പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ അപേക്ഷ
2019 സ്‌കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ് സ്‌പെഷ്യലൈസേഷന്‍) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 29 വരേയും ഫീസടച്ച് 30 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍ 2018 പ്രവേശനം നവംബര്‍ 2018, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 16-ന് ആരംഭിക്കും.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി, ജ്യോഗ്രഫി, എം.കോം. സപ്ലിമെന്ററി നവംബര്‍ 2019 പരീക്ഷകളുടെയ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ബി.കോം 15 മുതലും ബി.എ., ബി.എസ്.സി. 22 മുതലും ആരംഭിക്കും. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുകയോ സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. നിയമന ഉത്തരവ് ലഭിക്കാത്ത അദ്ധ്യാപകര്‍ അന്നേ ദിവസം കാലത്ത് 9.30-ന് മുമ്പായി ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം.




