വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വീട്ടുപടിക്കല്‍ സത്യാഗ്രഹ സമരം നടത്തി

പരപ്പനങ്ങാടി: കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനിയറിംഗ് അസോസിയേഷന്‍(KIFEUA)ന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ എല്ലാ ബില്‍ഡിംഗ് ഇന്റസ്ട്രിയല്‍ യൂണിറ്റ് ഉടമകളും വീട്ടുപടിക്കല്‍ സത്യാഗ്രഹ സമരം നടത്തി.

ഇരുമ്പുരുക്ക് ഉല്‍പ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയുക, അനധികൃത വെല്‍ഡിംഗ് വര്‍ക്കുള്‍ നിര്‍ത്തലാക്കുക,ഇഎസ്‌ഐ ക്ഷേമനിധി ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

മലപ്പുറം ജില്ലയിലെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഒ.സുബ്രഹ്മണ്യന്‍ പരപ്പനങ്ങാടി നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി അധ്യക്ഷം വഹിച്ചു. കരീം സഫ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണന്‍ പി കെ , ജംഷീര്‍ ടി.വി, താഹിര്‍ പി കെ, ദേവിദാസന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top