Section

malabari-logo-mobile

ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും രാജ്യത്തിന് നല്‍കിയിട്ടില്ല നമ്പി നാരായണനെതിരെ ടി പി സെന്‍കുമാര്‍

HIGHLIGHTS : തിരുവന്തപുരം: നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയെതിനെതിരെ ആരോപണമുന്നയിച്ച് സെന്‍കുമാര്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദേഹം രാജ്യത്തിന് നല്‍കിയ...

തിരുവന്തപുരം: നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയെതിനെതിരെ ആരോപണമുന്നയിച്ച് സെന്‍കുമാര്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. അദേഹത്തെ ആരാണ് ഇതിനായി ശുപാര്‍ശ ചെയ്തത്. അവര്‍തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒയില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കാനായി ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമമിറ്റിയെ വെച്ചിരിക്കുകയാണ്. അത്തരത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സുപ്രീം കോടതിയുടെ വിധി തന്നെ ഇരിക്ക എങ്ങിനെയാണ് ആ സമിതി കണ്ടെത്തല്‍ നടത്തുന്നതിന് മുന്‍പ് ഇങ്ങനെയൊരു അവാര്‍ഡ് അദേഹത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്. 1994 ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ മഹാന്‍ ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭവ ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും യാതൊരു സംഭാവനയും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.

sameeksha-malabarinews

ഐഎസ്ആര്‍ഒ കേസില്‍ സുപ്രീം കോടതി നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പ് അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ അടുത്തവര്‍ഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും അവാര്‍ഡ് കിട്ടുമോ എന്ന് എനിക്ക് പ്രത്യാശയുണ്ടെന്നും സെന്‍കുമാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!