ബഹ്‌റൈനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ മലയാളിക്ക് 5 വര്‍ഷം തടവ്

മനാമ: ബഹ്‌റൈനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനെ വാക്കുതര്‍ക്കത്തിനിടെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

അതെസമയം സുഹൃത്തിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ച് പോയതാണെന്നും പ്രതി മൊഴി നല്‍കി.

മനപ്പൂര്‍വമല്ലാത്ത കൊലപാതകമായതിനാല്‍ പ്രതിക്ക് അഞ്ച് വര്‍ഷത്തെ തടവ് മാത്രമാണ് കോതി ഈ കേസില്‍ വിധിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top