രാജ്യം 70 ാം റിപ്പബ്ലിക്ദിനാഘോഷ നിറവില്‍

ദില്ലി: രാജ്യം 70 ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. ദില്ലി രാജ്പഥില്‍ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.

അമര്‍ ജവാന്‍ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദരമര്‍പ്പിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ സുരക്ഷയാണ് ഇത്തവണ രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top