Section

malabari-logo-mobile

ലെനിന്‍ രാജേന്ദ്രന്‍ ഭാവാത്മകതയും രാഷ്ട്രീയതയും ഒരുമിപ്പിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : തിരുവനന്തപുരം:ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞ കലാകാരനാണ് ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്...

തിരുവനന്തപുരം:ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞ കലാകാരനാണ് ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലെനിനെപ്പോലെ കലാകാരന്‍മാരുടെ സാമൂഹിക ഉത്തരവാദിത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ച അധികം പേര്‍ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. വേനലും മഴയും എന്ന പേരില്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സിനിമയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും ആശയസംവേദനപരമാക്കുന്നതിനും ലെനിന്‍ രാജേന്ദ്രന്‍ വഹിച്ച പങ്ക് മാതൃകാപരമാണ്. സിനിമ എന്ന ബഹുജനമാധ്യമം സാമൂഹികപുരോഗതിക്ക് ഉതകിയ ഉപാധിയാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം സിനിമയൊരുക്കിയത്. മധ്യവര്‍ത്തി സിനിമയുടെ ശക്തനായ വക്താവായിരുന്നു ലെനിന്‍. കേരളീയ സാമൂഹികജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ തിരശ്ശീലയില്‍ പകര്‍ത്തി പുരോഗമനപക്ഷത്തു നിലയുറപ്പിച്ചയാളായിരുന്നു ലെനിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലെനിന്‍ രാജേന്ദ്രന്റെ സിനിമകളിലെ പ്രശസ്തമായ ഗാനങ്ങള്‍ ചേര്‍ത്ത സംഗീതപ്രണാമവും അവതരിപ്പിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!