സെന്‍കുമാറിന് മുറുപടിയുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ പ്രതികരിച്ച ടി പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍. സെന്‍കുമാറിന് സുപ്രീംകോടിതി വിധി മനസിലായിട്ടില്ലെന്നും ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും ചാരക്കേസില്‍ പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ഒരു കോടി കോമ്പന്‍സേഷന്‍ കേസില്‍ സെന്‍കുമാറിന് റോളില്ലെങ്കില്‍ എനിക്ക് എങ്ങനെ പ്രതിചേര്‍ക്കാന്‍ പറ്റും ആ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അതെകുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ജഡ്ജ്‌മെന്റില്‍ ചാരക്കേസ് പുനരന്വേഷണം നടത്താന്‍ പറഞ്ഞിട്ടില്ല. കളളക്കേസ് ആണെന്ന് തെളിഞ്ഞ ശേഷം ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാനാണ് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ഗോവിന്ദച്ചാമിയെന്നോ തീവ്രവാദിയെന്നോ പറഞ്ഞോട്ടെ അതിലൊന്നും പ്രതികരിക്കാനില്ലെന്നും അദേഹം പറഞ്ഞു.

താന്‍ ചെയ്ത സംഭാവനകളെ കുറിച്ച് ടിപി സെന്‍കുമാറിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഐഎസ്ആര്‍ഒയുടെ മേധാവികള്‍ തന്നെ അതില്‍ സാക്ഷ്യ പത്രം നല്‍കിയിട്ടുണ്ടെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

നമ്പി നാരായണന് പത്മഭൂണ്‍ നല്‍കിയതിനെതിരെ ടിപി സെന്‍കുമാര്‍ രൂക്ഷമായ പ്രതകരണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ശക്തമായ മറുപടിയുമായി നമ്പി നാരായണന്‍ രംഗത്തെത്തിയത്.

Share news
error: Content is protected !!
Scroll to Top