ടിപി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും കെ.കെ രമ എംഎല്‍എയുടെയും മകന്‍ അഭിനന്ദിന് വധഭീഷണി. ആര്‍എംപി നേതാവ് എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിനന്ദിനെ വളര്‍ത്തില്ലെന്നാണ് ഭീഷണിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ എന്‍.വേണു വടകര എസ്പിക്ക് പരാതി നല്‍കി. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. എന്നാല്‍ പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതെസമയം തന്റെ മകനെതിരായ വധഭീഷണിക്കത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് കെ കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത് ആദ്യമല്ലെന്നും ഭീഷണി കത്തില്‍ മകനെ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. അവനെതിരെ ഇത്തരത്തില്‍ കത്ത് വരേണ്ട കാര്യമില്ലെന്നും ഇത് നിസാരമായിട്ടല്ല കാണുന്നതെന്നും പരാതി നനല്‍കിയിട്ടുണ്ടെന്നും രമ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •