ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന ടോവിനോയുടെ പരാതി; പോലീസ് കേസെടുത്തു

കൊച്ചി: ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ പനങ്ങാട് പൊലീസ് കേസെടുത്തു. നിരന്തരം മോശം പരാമര്‍ശം നടത്തി അപമാനിക്കുന്നുവെന്നാണ് അപകീര്‍ത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതിയെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തിയുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ടൊവിനോ പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top