അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരന്‍ മരിച്ചു

മൂന്നിയൂര്‍ : അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരന്‍ മരിച്ചു. വെളിമുക്ക് മൈത്രി റോഡില്‍ തറയില്‍ ശ്രീജിത്ത് (38) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ശ്രീജിത്ത് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചാണ് അപകടം.

കൊടുവായൂരില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെളിമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്കാണ്.

പിതാവ് : ശങ്കരന്‍ തറയില്‍ (റിട്ട. എസ് ബി ടി ജീവനക്കാരന്‍ ). മാതാവ് : കെ കല്യാണി. ഭാര്യ : സുകന്യ.
മക്കള്‍ : ധ്യാന്‍ ഗൗതം, തിരഞ്ജന്‍, ശ്രീ ലക്ഷ്മി. സഹോദരങ്ങള്‍ : രജ്ഞിത്ത്, രജ്ഞിനി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top